യുപി രുദ്രപൂരിലെ പ്രചാരണ റാലിക്കിടെ ചൂടിൽ തലയിലൂടെ വെള്ളമൊഴിച്ച് രാഹുൽ ഗാന്ധി. അഖിലേഷ് യാദവിന് ഒപ്പം നടത്തിയ സംയുക്ത റാലിക്കിടെ രാഹുലിന്റെ നീക്കം. അഖിലേഷിന് ശേഷം റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതിനിടെയാണ് വേദിയില്‍ വച്ചിരുന്ന കുടിവെള്ളം രാഹുൽ തലയിലൂടെ ഒഴിച്ചത്. ഒരു സിപ്പ് വെള്ളം കുടിക്കുകയും കുപ്പി മുഴുവന്‍ തലയിലൊഴിക്കുകയും ചെയ്തു. സഹിക്കാൻ കഴിയാത്ത ചൂടാണല്ലേ എന്നും സദസ്സിനോട് രാഹുലിന്റെ ചോദ്യം. 

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കടുത്ത ചൂടാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട റാലികളിൽ എല്ലാ പാർട്ടികളുടെയും നേതാക്കളും തിരക്കിലാണ്. സാധാരണ താപനിലയേക്കാൾ 8 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനിലയെന്നാണ് റിപ്പോർട്ട്

ENGLISH SUMMARY:

Rahul Gandhi poured the bottle water on his head