കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാനായി കേരളത്തില്‍ യാഗവും മൃഗബലിയും നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ . യാഗം നടന്ന സ്ഥലം അറിയാമെങ്കിലും വെളിപ്പെടുത്തില്ലെന്നും തളിപറമ്പ് രാജാ രാജേശ്വര ക്ഷേത്രത്തിലോ പരിസരത്തോ അല്ലെന്നും ം ഡി.കെ. വിശദീകരിച്ചു. അതേ സമയം ആരോപിച്ചതുപോലെ യാഗം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷണന്‍ പറഞ്ഞു.
ഈവാക്കുകള്‍ വന്‍വിവദമായതോടെയാണു ഡി.കെ. ശിവകുമാര്‍ വിശദീകരണത്തിനു തയ്യാറായത്. യാഗം നടന്നുവെന്നതില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ തളിപറമ്പ് രാജാരാജേശ്വര ക്ഷേത്രത്തിലോ മാടായിക്കാവിലോ അല്ല എന്നും ഡി.കെ. ശിവകുമാര്‍ വിശദീകരിച്ചു.
ആരോപിക്കുന്നതുപോലെ എവിടെയെങ്കിലും യാഗമോ മൃഗബലിയോ ഉണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി വ്യക്തമക്കി. സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. ആരോപണം പിന്‍വലിച്ചു ഡി.കെ. ശിവകുമാര്‍ മാപ്പുപറയണമെന്നും കേരളം അനാചാരത്തിന്റെ നാടാണന്നു പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ടാണന്ന ചോദ്യവുമായി ബി.ജെ.പിയും രംഗത്തെത്തി.