ചിത്രം: PTI
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എക്സിറ്റ് പോളുകളെ തള്ളി സോണിയ ഗാന്ധിയും. കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും തികഞ്ഞ ശുഭപ്രതീക്ഷയാണുള്ളത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിന് വിപരീതമായ ഫലമാകും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാകുകയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാത്തിരുന്ന് കാണാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
350 മുതല്‍ 400 സീറ്റുകള്‍ വരെയാണ് ചില എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോളുകളെ തള്ളിയ ഇന്ത്യ സഖ്യം 295 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. എക്സിറ്റ് പോളുകളില്‍ കാര്യമില്ലെന്നും ഇടതുപക്ഷം മികച്ച നേട്ടമുണ്ടാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞപ്പോള്‍ സര്‍വേകളില്‍ വിശ്വാസമില്ലെന്നും എന്നാല്‍ എക്സിറ്റ് പോളുകളെ അപമാനിക്കാനില്ലെന്നുമായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. വടകരയില്‍ ജയപ്രതീക്ഷയുണ്ടെന്നും ഓരോ സര്‍വേയും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്ന് കെ.കെ ശൈലജയും പറഞ്ഞു.