തിരഞ്ഞെടുപ്പിനു ശേഷമുള്ള മുന്നോട്ടുപോക്ക് ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി, പാർലമെൻററി പാർട്ടി യോഗങ്ങൾ ഇന്ന് ചേരും. നേതാക്കൾ ഇരു യോഗങ്ങളിലും പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം രാഹുൽ ഗാന്ധിയോട്  നേരിട്ടുന്നയിക്കും. പാർലമെൻററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധിയെ ചെയർപേഴ്സണായി വീണ്ടും തിരഞ്ഞെടുക്കും.

രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യം

മഹാരാഷ്ട്രയിൽ നിന്ന് വിശാൽ പാട്ടീലും ബീഹാറിൽ നിന്ന് പപ്പു യാദവും എത്തിയതോടെ സെഞ്ചുറിക്ക് മുകളിലെത്തി കോൺഗ്രസ്. ഈ ആഹ്ലാദത്തിനിടെയാണ് വിശാല പ്രവർത്തകസമിതി യോഗം ചേരുന്നത്.  വിജയത്തിനൊപ്പം  മധ്യപ്രദേശിലും ബീഹാറിലും ഡൽഹിയിലും  ചലനം ഉണ്ടാക്കാൻ കഴിയാതിരുന്നതും ചർച്ചയാകും. ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ മധ്യപ്രദേശിലെ മുതിർന്ന നേതാവ് കമൽനാഥ് മോദി പണവും അധികാരവും ഉപയോഗിച്ചാണ് ജയം നേടിയതെന്ന വിമർശനമാണ് ഉന്നയിച്ചത്.

പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം രാഹുൽ ഗാന്ധി തള്ളിയാൽ കെ.സി വേണുഗോപാൽ,ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് എന്നിവരാണ് പരിഗണനയിൽ.  രാഹുൽ ഗാന്ധി വയനാട് നിലനിർത്തണമെന്ന് KPCC യും റായ്ബറേലി നിലനിർത്തണമെന്ന് യുപി പിസിസിയും ആവശ്യപ്പെട്ടേക്കും . കോൺഗ്രസ് അധ്യക്ഷനോട് ഇരു പിസിസികളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  തിരഞ്ഞെടുപ്പ് വിജയത്തിലെ രാഹുൽ ഗാന്ധിയുടെ പങ്കിലും ഓഹരി വിപണി അഴിമതിയിലും പ്രമേയങ്ങൾ പാസാക്കും. അശോക ഹോട്ടലിൽ ചേരുന്ന പ്രവർത്തകസമിതിക്ക് ശേഷം പാർലമെൻറിൽ നടക്കുന്ന പാർലമെൻററി പാർട്ടി യോഗത്തിലും ഇതേ ആവശ്യങ്ങൾ തന്നെ നേതാക്കൾ ഉന്നയിക്കും.  നേതാക്കൾക്ക്  AlCC അത്താഴ വിരുന്നുo ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The Congress Working Committee (CWC) convened today to discuss key matters concerning the party's strategy, internal affairs, and political agenda.