രാഷ്ട്രീയം പറയാനില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിനും രാജ്യത്തിനും ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണനയെന്ന് സ്ഥാനമേറ്റ ശേഷം ജോര്‍ജ് കുര്യന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും ന്യൂനപക്ഷകാര്യ സഹമന്ത്രി വ്യക്തമാക്കി.

നരേന്ദ്രമോദി സർക്കാരിന്റെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാണ് താനും ശ്രമിക്കുകയെന്ന് ജോർജ് കുര്യൻ.  ഫിഷറീസ് വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം മുൻ കേന്ദ്രമന്ത്രി വി.മുരളിധരന്‍റെ പ്രത്യേക താല്പര്യം കൂടി കണക്കിലെടുത്ത് നിരന്തരം കടൽക്ഷോഭ പ്രശ്നമുണ്ടാകുന്ന മുതലപ്പൊഴി സന്ദർശിക്കുമെന്ന് വ്യക്തമാക്കി.  

ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജുവിന്‍റെ സാന്നിധ്യത്തിൽ സഹമന്ത്രിയായി ജോർജ് കുര്യൻ സ്ഥാനമേറ്റത്. സഭാ തർക്കം ആഭ്യന്തരവിഷയമെന്നും ഹജ് അടക്കം വിഷയങ്ങളിൽ കുറവുകൾ വന്നിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പ്രതികരണം. 

ജോർജ് കുര്യനെ അഭിനന്ദിച്ച് സംസാരിച്ച വകുപ്പ് മന്ത്രി കിരൺ റിജിജു, ബിജെപിക്ക്‌ വോട്ട് നൽകിയതിന് കേരള ജനതയ്ക്ക് നന്ദി പറഞ്ഞു. രാഷ്ട്രീയമായ വിഷയങ്ങളിൽ പ്രതികരണത്തിന് തൽക്കാലം താനില്ലെന്ന് ജോർജ് കുര്യൻ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ബിഷപ്പിന് വിവരദോഷി എന്ന് വിളിച്ചതിൽ ചിരി  മാത്രം മറുപടി. 

ENGLISH SUMMARY:

George Kurian took charge as Union Minister of State