ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ  ജയിച്ച വന്ന ഒരു സ്ഥാനാര്‍ഥിയെ പറ്റി  പ്രിയങ്ക ഗാന്ധി ഒരു പോസ്റ്റിട്ടു, അത് ഇങ്ങനെയായിരുന്നു..കിഷോരി ഭയ്യ, നിങ്ങള്‍ വിജയിക്കുമെന്ന്‌ ഞാന്‍ തുടക്കം മുതല്‍ വിശ്വസിച്ചിരുന്നു. നിങ്ങള്‍ക്കും അമേഠിയിലെ എന്റെ സഹോദരീ സഹോദരന്മാര്‍ക്കും അഭിനന്ദനങ്ങള്‍, പിന്നീട് ആ മനുഷ്യനെ തന്‍റെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി രാഹുലും വിളിച്ചു കിഷോരി ഭയ്യ, നമ്മള്‍ ജയിച്ചു.. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം പരിഹാസം കേട്ട, പലകുറി ബിജെപി മുൻനിര നേതാക്കള്‍ കളിയാക്കിയ, ഡമ്മിയെന്നും ഗാന്ധി കുടുംബത്തിന്റെ പ്യൂൺ എന്നും വിളിച്ച് പരിഹസിച്ച ആ മനുഷ്യന്‍ അമേഠിയിൽ സ്മൃതി ഇറാനിയെ വിറപ്പിച്ച് തോല്‍പ്പിച്ച ആ നാടിന്‍റെ സ്വന്തം  ചോട്ടാ കാര്യകര്‍ത്താ എന്നറിയപ്പെടുന്ന കെ എല്‍ എന്ന കിഷോരി ലാൽ ശർമ. കളിയാക്കിയവര്‍ക്ക് മറുപടി ഒന്നരലക്ഷത്തിന്‍റെയധിതം വോട്ടിന്റെ ഭൂരിപക്ഷത്തിലെ മിന്നും ജയം 

വിഡിയോ

ENGLISH SUMMARY:

Who is Kishori Lal Sharma? Congress giant-slayer who handed crushing defeat to Smriti Irani in UP’s Amethi