ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും പരസ്പരം ചെളിവാരി എറിയലുകൾക്കിടയിൽ പെടാതെ പാർട്ടിക്ക് ജനങ്ങളോടും തിരിച്ചും പറയാനുള്ളത് ഉയർത്തി മുന്നോട്ടുപോവുകയാണ് കോൺഗ്രസ്. ആം ആദ്മിക്ക് മുകളിൽ പ്രഖ്യാപിച്ചിട്ടുള്ള വാഗ്ദാനങ്ങൾക്കൊപ്പം 2013 ന് ശേഷം ആം ആദ്മി പാർട്ടിയിലേക്കും ബിജെപിയിലേക്കും പോയ മുസ്ലിം ദളിത് വോട്ടുകൾ തിരിച്ചുപിടിക്കുകയാണ് സീലംപൂർ റാലിയുടെ ലക്ഷ്യം.
കലാപത്തിൽ വടക്കു കിഴക്കൻ ഡൽഹി കത്തിയപ്പോൾ ഇന്ധനം പകർന്ന ബിജെപിയോടും മൗനംപാലിച്ച ആം ആദ്മി പാർട്ടിയോടും ജനങ്ങൾക്കുള്ള രോഷം മുതലെടുക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. സീലംപൂർ,ചാന്ദ്‌നി ചൗക്ക്, മുസ്തഫാബാദ്, ഓഖ്‌ല, ത്രിലോക്പുരി, ജംഗ്‌പുര, മാട്ടിയ മഹൽ എന്നിവയുൾപ്പെടെ 22 മണ്ഡലങ്ങളിൽ ഫലം നിർണ്ണയിക്കുന്നത് ന്യൂനപക്ഷ വോട്ടർമാരാണ്.
അതോടൊ പ്പം രാജ്യത്തിൻ്റെ ജനാധിപത്യം, ബഹുസ്വരത, ധാർമ്മികത എന്നിവയുടെ സംരക്ഷകരായി മാറാൻ കോൺഗ്രസ് ശ്രമിക്കുകയാണ് ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ റാലിയിലൂടെ. ഇതും പാർട്ടിയിലേക്ക് ജനങ്ങളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ജയിലിൽ നിന്നിറങ്ങിയത് മുതൽ കെജ്രിവാളും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു മുമ്പേ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രചാരണത്തിൽ കളം പിടിച്ചു കഴിഞ്ഞു