ബേഠീ പഠാവോ, ബേഠീ ബച്ചാവോ എന്ന മുദ്രാവാക്യം ഹിന്ദിയില്‍ തെറ്റായി എഴുതി കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂര്‍. മധ്യപ്രദേശില്‍ നടന്ന  ഒരു പരിപാടിക്കിടെയാണ് മന്ത്രി തെറ്റായി മുദ്രാവാക്യം എഴുതിയത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വയറലായതോടെ വിവിധ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

മധ്യപ്രദേശ് ധർ ജില്ലയിലെ സർക്കാർ സ്കൂളിൽ നടന്ന ‘സ്കൂൾ ചലോ അഭിയാൻ’ പരിപാടിക്കിടെയാണ് സംഭവം. ബോർഡിൽ എഴുതുമ്പോഴാണ് തെറ്റ് സംഭവിച്ചത്.  മന്ത്രിയായിരുന്നു പരിപാടിയിൽ മുഖ്യാതിഥി. മൂന്നാം മോദി സർക്കാറിൽ വനിത, ശിശു വികസന സഹമന്ത്രിയാണ് . ധർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാ അംഗമാണ് സാവിത്രി.

ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവരും വലിയ വകുപ്പുകളുടെ ഉത്തരവാദിത്തമുള്ളവരും അവരുടെ മാതൃഭാഷയില്‍ പോലും കഴിവില്ലാത്തവരാണ് എന്നത് ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യമാണെന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ മിശ്ര പ്രതികരിച്ചു. അതേസമയം സാവിത്രി ആദിവാസി സ്ത്രീയായതുകൊണ്ടാണ് ഇത്തരത്തില്‍ കോണ്‍ഗ്രസ് ആക്രമിക്കുന്നതെന്നും ആദിവാസി സ്ത്രീയുടെ വളര്‍ച്ച അംഗീകരിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസുകാരെന്നുമാണ് ബിജെപിയുടെ പ്രതികരണം.

ENGLISH SUMMARY:

Union Minister Savitri Thakur misspelled the slogan 'Bethee Padhao, Bethee Bachao' in Hindi