1996 ലാണ് ആദ്യമായി പ്രതിപക്ഷത്ത് നിന്നൊരാള്‍ സ്പീക്കറാകുന്നത്. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്ന തിരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്പേയിയെ സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു. വാജ്പേയി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പിന് മുന്‍പുതന്നെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തി. ഭരണപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. പകരം പ്രതിപക്ഷം സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് നേതാവ് പി.എ സാങ്മയെ പിന്തുണച്ചു, സാങ്മ സ്പീക്കറായി. അങ്ങനെ പ്രതിപക്ഷത്തിരുന്ന് സഭ നിയന്ത്രിക്കാനുള്ള അത്യപൂര്‍വ അവസരം സാങ്മയ്ക്ക് കിട്ടി. നാൽപത്തിയൊൻപതാം വയസ്സിൽ ലോക്‌സഭാ സ്‌പീക്കറായതോടെ ആ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്‌തിയായി.
സ്പീക്കര്‍ പദവിയിലേക്ക് മല്‍സരം നാലാം തവണ
സ്പീക്കര്‍ സ്ഥാനത്തേക്ക് ഒാം ബിര്‍ല– കൊടിക്കുന്നില്‍ സുരേഷ് മല്‍സരത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ലോക്സഭ ചരിത്രത്തില്‍ മുമ്പ് മൂന്നുതവണ മാത്രമാണ് സ്പീക്കറെ തീരുമാനിക്കാന്‍ മല്‍സരം നടന്നത്. 1952ല്‍ ആദ്യ പൊതുതിരഞ്ഞെടുപ്പിനുശേഷം ജി.വി.മവ്‍ലങ്കറെ സ്പീക്കറാക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷനേതാവ് എ.കെ.ഗോപാലന്‍റെ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടികള്‍ ശങ്കര്‍ ശാന്താറാം മോറെയെ സ്ഥാനാര്‍ഥിയാക്കി. തിരഞ്ഞെടുപ്പില്‍ മവ്‍ലങ്കര്‍ ജയിച്ചു.
നാലാം ലോക്സഭയില്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് നീലം സഞ്ജീവ റെഡ്ഡിയും തെന്നത്തി വിശ്വനാഥവും തമ്മിലായിരുന്നു മല്‍സരം. 1967 മാര്‍ച്ച് 17 ന് നടന്ന തിരഞ്ഞെടുപ്പില്‍ നീലം സഞ്ജീവ റെഡ്ഡി വിജയിച്ചു. അദ്ദേഹം പിന്നീട് രാഷ്ട്രപതിയായി.
1976ല്‍ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് നേതാവ് ബി.ആര്‍ ഭഗത്തിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. സംഘടനാ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ജനസംഘത്തിലെ ജഗന്നാഥ് റാവു എതിര്‍സ്ഥാനാര്‍ഥിയായി. മല്‍സരത്തില്‍ ജയിച്ച് ഭഗത് സ്പീക്കറായി
മുന്നണി ഭരണവും സ്പീക്കര്‍ തിരഞ്ഞെടുപ്പും
ഒറ്റയ്ക്ക് കേവലഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പും സഭാ നിയന്ത്രണവും എളുപ്പമാണ്. എന്നാല്‍ മുന്നണി സര്‍ക്കാരുകള്‍ക്ക് ‘ഫ്ലോര്‍ മാനേജ്മെന്‍റ്’ വെല്ലുവിളിയാണ്. കൂട്ടുകക്ഷിഭരണത്തില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആദ്യമായി നടക്കുന്നത് 1989 ല്‍ വി.പി.സിങ്ങിന്‍റെ നേതൃത്വത്തില്‍ ഐക്യമുന്നണി അധികാരത്തിലെത്തിയപ്പോഴാണ്. ജനതാദള്‍ നേതാവ് രബി റേ ഒന്‍പതാം ലോക്സഭയുടെ സ്പീക്കറായി. 1991ല്‍ കോണ്‍ഗ്രസിന്റേത് ന്യൂനപക്ഷസര്‍ക്കാരായിരുന്നെങ്കിലും ശിവരാജ് പാട്ടിലീനെ സ്പീക്കറാക്കാന്‍ ഭരണകക്ഷിക്കു കഴിഞ്ഞു. 1998ല്‍ ല്‍ ബിജെപിയുടെ നേതൃത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയപ്പോള്‍ ടിഡിപിയിലെ ബാലയോഗിയ്ക്കാണ് സ്പീക്കറാകാന്‍ അവസരം ലഭിച്ചത്. ബാലയോഗിയുടെ മരണത്തെത്തുടര്‍ന്ന് മറ്റൊരു സഖ്യകക്ഷിയായ ശിവസേനയിലെ മനോഹര്‍ ജോഷി സ്പീക്കറായി. 1999ലും അദ്ദേഹം പദവി നിലനിര്‍ത്തി. 2004ല്‍ ഇടതുപിന്തുണയോടെ യു.പി.എ അധികാരത്തിലെത്തിയപ്പോള്‍ സി.പി.എമ്മിലെ സോമനാഥ് ചാറ്റര്‍ജി സ്പീക്കറായി.
പകരക്കാരനില്ലാത്ത സ്പീക്കര്‍
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കര്‍ക്കശക്കാരനായ ഒാം ബിര്‍ലയ്ക്കായിരുന്നു സ്പീക്കര്‍ സ്ഥാനം. ഡെപ്യൂട്ടി സ്പീക്കറില്ലാത്ത കാലം. ഇതും പാര്‍ലമെന്ററി ചലിത്രത്തിലെ ഒരപൂര്‍വത . ഒഴിവുകളില്ലാതെ ഒാം ബിര്‍ല ഈ കാലഘട്ടത്തില്‍ സഭ മുന്നോട്ടുകൊണ്ടുപോയി. ഒന്നു രാജിവയ്ക്കണമെന്ന് ആഗ്രഹിച്ചാല്‍ പകരമാരെന്നു ചിന്തിക്കാന്‍ പോലും ഈ കാലയളവില്‍ സ്പീക്കര്‍ക്ക് അവസരമുണ്ടായിരുന്നില്ല.
ലോക്സഭാ സ്പീക്കറായ വനിതകള്‍
ലോക്സഭാ ചരിത്രത്തില്‍ ആകെ രണ്ടുവനിതകളാണ് സ്പീക്കര്‍ പദവിയിലെത്തിയത്. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മീരാ കുമാര്‍ സ്പീക്കറായി. 2014 ല്‍ഒന്നാം മോദി സര്‍ക്കാരില്‍ സ്പീക്കറായിരുന്ന സുമിത്ര മഹാജനാണ് അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വനിത