Image: Sansad TV/ ANI

Image: Sansad TV/ ANI

പതിനെട്ടാം ലോക്സഭയില്‍ അസാധാരണ നീക്കവുമായി സ്പീക്കര്‍ ഓം ബിര്‍ല. അജന്‍ഡയില്‍ ഇല്ലാത്ത പ്രമേയമാണ് സ്പീക്കര്‍ അവതരിപ്പിച്ചത്. അടിയന്തരാവസ്ഥയെ അപലപിച്ചുള്ള പ്രമേയത്തില്‍ ഇന്ദിരഗാന്ധിയെയും കോണ്‍ഗ്രസിനെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. അടിയന്തരാവസ്ഥയില്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മയില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാനും അഭ്യര്‍ഥിച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ പാര്‍ലമെന്‍റ് കവാടത്തിലും എന്‍.ഡി.എ പ്രതിഷേധിച്ചു. 

 
ENGLISH SUMMARY:

'The Emergency had destroyed the lives of so many citizens of India, so many people had died. We observe two minutes of silence in the memory of such dutiful and patriotic citizens of India who lost their lives at the hands of the dictatorial government of Congress during that dark period of the Emergency'- says Lok Sabha speaker Om Birla. This triggers protest in sabha.