ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ചോദ്യങ്ങൾക്ക് മറുപടിയായി, 'ആരാണ് രാഹുൽ (കോൻ രാഹുൽ)' എന്ന് മോദി പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബി.വി.ശ്രീനിവാസ്, രാഹുലും ഓം ബിർളയും തമ്മിൽ ഹസ്തദാനം ചെയ്യുന്നതും അടുത്ത് നിന്ന് മോദി ഇരുവരേയും നോക്കുന്നതിന്റേയും ചിത്രം പങ്കുവെച്ചു. കോൻ രാഹുൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. പിന്നാലെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും കോൻ ഹേ രാഹുൽ ഗാന്ധി?'എന്നല്ലേ ചോദിച്ചത് എന്ന് പോസ്റ്റ് ചെയ്തു.
‘തിരഞ്ഞെടുപ്പ് നടക്കുമ്പോൾ “കോൻ രാഹുൽ?” എന്ന് ചോദിച്ച മോദിക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട് ആരാണ് രാഹുൽ എന്ന്. മോദിക്കൊപ്പം സ്പീക്കറെ ആനയിച്ച് രാഹുൽ ഗാന്ധി’- എന്നായിരുന്നു കല്‍പറ്റ എം.എല്‍.എ ടി.സിദ്ദീഖ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനും കയ്യടി ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസം എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രേംടേം സ്പീക്കര്‍ക്കൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് രാഹുല്‍ ഹസ്തദാനം നല്‍കിയത് സോഷ്യല്‍ മിഡീയില്‍ വൈറലായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാ പദവി കൂടി ലഭിച്ചതോടെ മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാനാണ് ഇന്‍ഡ്യ സഖ്യം ശ്രമിക്കുന്നത്.