narendra-modi

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയില്‍ നേട്ടങ്ങളെണ്ണി മോദിയുടെ മറുപടി. രാജ്യത്ത് 2014ന് മുന്‍പ് കടുത്ത നിരാശ നിലനിന്നെന്ന് പ്രധാനമന്ത്രി. എന്‍ഡിഎ സര്‍ക്കാര്‍ പ്രതീക്ഷയായി. അസാധ്യമായത് സാധ്യമാക്കി. സാമ്പത്തികരംഗത്ത് ഇന്ത്യ അതിവേഗം മുന്നേറുന്നു. ഭരണത്തിന്റെ മൂന്നാമൂഴത്തില്‍ ഇനി മൂന്നിരട്ടി ആവേശമെന്ന് മോദി. മൂന്ന് കോടി വനികളെ ലക്ഷാധിപതികള്‍ ആക്കുക ലക്ഷ്യം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കോണ്‍ഗ്രസ് ഇനിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കുമെന്ന് മോദി. കഴിഞ്ഞ മൂന്ന് തവണയും കോണ്‍ഗ്രസ് 100 തികച്ചില്ലെന്ന് പരിഹാസം. മുദ്രാവാക്യം മുഴക്കുക മാത്രമാണ് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയുക. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു, അവിടെ ജനാധിപത്യം പുലര്‍ന്നു. വിദേശരാജ്യങ്ങള്‍ കടന്നുകയറിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ മൗനം പാലിച്ചു. പ്രീണനരാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചെന്നും പ്രധാനമന്ത്രി. ഇത്തവണത്തെ ജനവിധി പ്രീണന രാഷ്ട്രീയത്തിന് എതിരെ. 

ENGLISH SUMMARY:

Prime Minister Narendra Modi began his reply on Motion of Thanks to the President’s Address