TOPICS COVERED

രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി. ‘ഹിന്ദു’ പരാമര്‍ശമടക്കം ഭരണപക്ഷത്തെ പ്രകോപിപ്പിച്ച ഭാഗങ്ങളാണ് നീക്കിയത്.  പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സത്യത്തെ നീക്കാനാവില്ലെന്നും രാഹുല്‍ പ്രതികരിച്ചു.  നീക്കിയ പരാമര്‍ശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി

രാഹുല്‍ ഗാന്ധിയുടെ വിവാദമായ പരാമര്‍ശമാണ് സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ നീക്കിയത്. പ്രധാനമന്ത്രി അടക്കം കടുത്ത വിമര്‍ശനം ഉയര്‍ത്തുകയും മന്ത്രിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് പരാമര്‍ശം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി. പ്രധാനമന്ത്രിക്കെതിരെയും ആര്‍.എസ്.എസിനെതിരെയും നടത്തിയ ചില പരാമര്‍ശങ്ങളും രേഖയില്‍നിന്ന് നീക്കി. 

എന്നാല്‍ മോദിയുടെ ലോകത്ത് സത്യത്തെ നീക്കാമെന്നും യഥാര്‍ഥ ലോകത്ത് സത്യം നിലനില്‍ക്കുമെന്നും രാഹുല്‍ പ്രതികരിച്ചു. പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് സഭയില്‍ പറഞ്ഞതെന്നും രാഹുല്‍. എന്തുകൊണ്ടാണ് രാഹുലിന്‍റെ പ്രസംഗഭാഗങ്ങള്‍ മാത്രം നീക്കിയതെന്ന് പ്രതിപക്ഷവും ചോദിച്ചു.

അതേസമയം രാഹുല്‍ ഹിന്ദു സമുദായത്തെ മുഴുവന്‍ ആക്ഷേപിച്ചുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി. ലോക്സഭയില്‍ ഇന്ന് സംസാരിച്ച ബി.ജെ.പി. അംഗങ്ങളും വിഷയം ഉയര്‍ത്തി. 

ENGLISH SUMMARY:

Rahul Gandhi's Remarks Expunged By LokSabha Speaker