File photo

പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി ഈ മാസം എട്ടിന് റഷ്യയിലേക്ക്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചശേഷം മോദിയുടെ ആദ്യ സന്ദര്‍ശനമാണ്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധവും രാജ്യാന്തര വിഷയങ്ങളും ചര്‍ച്ചയാവുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയില്‍നിന്ന് ഒന്‍പതിന് പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തും. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളിലും ഇന്ത്യന്‍ സമൂഹവുമായും വ്യവസായികളുമായും പ്രധാനമന്ത്രി സംവദിക്കും

ENGLISH SUMMARY:

PM Modi to visit Russia next week, his first since Ukraine war