TOPICS COVERED

പാർലമെൻറ് സമ്മേളനത്തിനുശേഷം വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിന് കൂടുതൽ സമയം മാറ്റിവെച്ച്  രാഹുൽഗാന്ധി. ഇന്ന് ഗുജറാത്തിൽ എത്തുന്ന രാഹുൽഗാന്ധി  സംസ്ഥാനത്ത് രാജകോട്ട് തീപിടിത്തമടക്കം വിവിധ ദുരന്തങ്ങളിൽ ഇരകളായവരെ  സന്ദർശിക്കും. ഇന്നലെ ഹാത്രസ് സന്ദർശിച്ച രാഹുൽ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ലോക്കോ പൈലറ്റ് മാരെയും ട്രാക്കിലെ തൊഴിലാളികളെയും കണ്ടിരുന്നു. 

ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെയാണ് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ അറിയാൻ രാഹുൽഗാന്ധി കൂടിക്കാഴ്ചകൾ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് വിമർശിച്ച ബിജെപിക്ക് മറുപടി നൽകി ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷവും രാഹുൽ കൂടിക്കാഴ്ചകൾ തുടരുകയാണ. പാർലമെൻറ് സമ്മേളനത്തിനുശേഷം ആദ്യം എത്തിയത് ഡൽഹിജി ടി ബി റോഡിൽ. സിമൻറ് പണിയിൽ ഏർപ്പെട്ടിരിക്കുന്ന  തൊഴിലാളികൾക്കൊപ്പം കൂടിയ രാഹുൽ അവരുടെ പ്രശ്നങ്ങൾ  കേട്ടു. തൊട്ടു പിന്നാലെ എത്തി 121 പേരുടെ ജീവൻ നഷ്ടപ്പെട്ട ഹാ ത്രാസിലേക്ക്.

ഹത്രാസിൽ നിന്നുള്ള മടങ്ങിവരവിലാണ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. ആവർത്തിക്കുന്ന ട്രെയിൻ അപകടങ്ങൾ സംബന്ധിച്ച് ലോക്കോ പൈലറ്റ് മാരുമായും ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികളുമായും സംവദിച്ചു. ജോലി സമയം, ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ തുടങ്ങിയവ സംബന്ധിച്ച് നിരവധി പരാതികൾ കൂടിക്കാഴ്ചയിൽ ഉയർന്നു.

അഹമ്മദാബാദിലേക്കുള്ള ഇന്നത്തെ യാത്രയിൽ രാജ്‌കോട്ട് ഗെയിമിംഗ് സോൺ ദുരന്തം, മോർബി പാലം അപകടം, ഹാർണി ബോട്ട് ദുരന്തം, തക്ഷശില തീപിടിത്തം എന്നിവയിൽ ഇരകളായിട്ടുള്ളവരെ കാണും. രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിന് പിന്നാലെ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെടുകയും തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ ആവുകയും ചെയ്തിട്ടുണ്ട്. അവരെയും രാഹുൽ ഗാന്ധി സന്ദർശിക്കും. നിങ്ങൾക്കായി ഞാൻ ശബ്ദമുയർത്തും എന്ന സന്ദേശം ഉയർത്തിയാണ് രാഹുൽഗാന്ധിയുടെ കൂടിക്കാഴ്ചകൾ തുടരുന്നത്.

ENGLISH SUMMARY:

Rahul Gandhi visited Hatras