ജന്തര്‍ മന്ദറില്‍ വൈഎസ്ആര്‍സിപി നടത്തിയ പ്രതിഷേധത്തിനിടെ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുന്ന സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

ജന്തര്‍ മന്ദറില്‍ വൈഎസ്ആര്‍സിപി നടത്തിയ പ്രതിഷേധത്തിനിടെ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുന്ന സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിലേക്കോ എന്ന ചര്‍ച്ചകള്‍ സജീവമാക്കി വൈഎസ്‍ആര്‍സിപി യുടെ ഡല്‍ഹിയിലെ പ്രതിഷേധം.  ആന്ധ്രയില്‍ ടി.ഡി.പി അക്രമമെന്നാരോപിച്ചുള്ള പ്രതിഷേധത്തില്‍ അഖിലേഷ് യാദവുള്‍പ്പെടെ ഇന്ത്യ സഖ്യ കക്ഷി നേതാക്കള്‍ പിന്തുണയുമായെത്തി.  ജഗന്‍ വീണ്ടും മുഖ്യമന്ത്രിയാകാമെന്ന് അഖിലേഷ് ഓര്‍മിപ്പിച്ചു. 

 

ചന്ദ്രബാബു നായിഡു അധികാരമേറ്റതോടെ ആന്ധ്രാപ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നെന്നാരോപിച്ചായിരുന്നു മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെ‍ഡ്ഡിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധം. സര്‍ക്കാര്‍ പിന്തുണയോടെയുള്ള അക്രമങ്ങളില്‍ 45 ദിവസത്തിനകം മുപ്പതിലേറെപേര്‍ കൊല്ലപ്പെട്ടെന്ന്  ജഗന്‍ ആരോപിച്ചു. പ്രതിഷേധത്തിന് പിന്തുണയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാവുമായ അഖിലേഷ് യാദവ് എത്തിയതാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശ്രദ്ധേയമായത്. ജനാധിപത്യത്തിൽ ബുൾഡോസർ സംസ്കാരം എസ്.പി അനുവദിക്കില്ലെന്ന് അഖിലേഷ് വ്യക്തമാക്കി. 

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ആം ആദ്മി പാര്‍ട്ടി, മുസ്ലീം ലീഗ് നേതാക്കളും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യമറിയിച്ചു.  ലോക്സഭാ സ്പീക്കര്‍ തിര‍ഞ്ഞെടുപ്പില്‍ വൈഎസ്‍ആര്‍സിപി ബിജെപിയെ പിന്തുണച്ചിരുന്നു.  ടി.ഡി.പി എംഎല്‍എയുടെ പരാതിയില്‍ ജഗനെതിരെ വധശ്രമക്കേസെടുത്തടക്കം വ്യാപക പ്രതികാര നടപടികളെന്ന ആക്ഷേപത്തിനിടെ സമവാക്യങ്ങള്‍ മാറുമോയെന്നാണ് രാഷ്ട്രീയ  ആകാംക്ഷ.

ENGLISH SUMMARY:

YSRCP leader and former Andra Cheif Minister YS Jagan Mohan Reddy protest in delhi over tdp attack. Opposition parties Including samajwadi party, IUML, Aam Admi Party, Shiva sena Support Jagan.