സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‍റെ പതാക ഇന്ന് പുറത്തിറക്കും. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 9.15ന് നടക്കുന്ന ചടങ്ങില്‍ കൊടി ഉയര്‍ത്തുമെന്ന് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. വിജയ് ആകും കൊടി ഉയര്‍ത്തുകയെന്നാണ് വിവരം.
അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ വിജയ് ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്തയെത്തി. പാര്‍ട്ടി പതാക ഇന്ന് പുറത്തിറക്കും. പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമപേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എല്ലാ ദിവസവും പുതിയ ദിശകള്‍ നമുക്ക് സമ്മാനിക്കുന്നുവെങ്കില്‍ അതൊരു അനുഗ്രഹമാണ്. ഓഗസ്റ്റ് 22 2024 ദൈവവും പ്രകൃതിയും നമുക്ക് അങ്ങനെ അനുഗ്രഹം നല്‍കിയ ദിവസമാണ്. ഈ ദിവസം പാര്‍ട്ടിയുടെ പതാകയും ഔദ്യോഗിക ചിഹ്നവും പുറത്തിറക്കു എന്നാണ് കുറിപ്പ്. കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്ത് ഇതിന്റെ റിഹേഴ്സലടക്കം നടന്നിരുന്നു. ചടങ്ങിന് ശേഷം വിവിധയിടങ്ങളില്‍ കൊടിമരം സ്ഥാപിക്കാനും പാതക ഉയര്‍ത്താനും വിജയ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം സ്ഥലങ്ങളില്‍ വേണം കൊടിമരം സ്ഥാപിക്കേണ്ടതെന്ന്ും അനുമതിയില്ലാതെ പൊതു സ്ഥലങ്ങളില്‍ കൊടിമരം സ്ഥാപിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ഞനിറത്തിലാകും പതാകയെന്നാണ് അഭ്യൂഹം. പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും ഇന്ന് പുറത്തിറക്കിയേക്കും. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം വിഴുപുരത്തെ വിക്രവാണ്ടിയില്‍ നടക്കുമെന്നാണ് വിവരം. ഇതിന് ശേഷമാകും വിജയുടെ സംസ്ഥാന പര്യടനം തുടങ്ങുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2026–ലെ നിയമസഭാ തിരഞ്ഞെടുപ്പ ലക്ഷ്യമിട്ടാണ് വിജയുടെ പ്രവര്‍ത്തനം.