nitin-gadkari-02

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവ് തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാഗ്ദാനം നിരസിച്ചെന്നും പ്രധാനമന്ത്രിപദം തന്റെ ജീവിത ലക്ഷ്യമല്ലെന്നും രാഷ്ട്രീയ ബോധ്യമാണ് പ്രധാനമെന്നും ഗഡ്കരി പറഞ്ഞു. 

 

നേതാവിന്റെ പേരോ കാലഘട്ടമോ വെളിപ്പെടുത്താൻ ഗഡ്കരി തയാറായില്ല. മഹാരാഷ്ട്രയിലെ നാഗ്പുരിൽ ജേണലിസം അവാർഡ്ദാന ചടങ്ങിലായിരുന്നു പരാമർശം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂക്ക് മന്ത്രിസഭ മുന്നിൽകണ്ട് ഗഡ്കരിയെ ഒരു പൊതു സമ്മതനായ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചേക്കും എന്ന് അഭ്യൂഹം ഉയർന്നിരുന്നു. 

ENGLISH SUMMARY:

Union Minister Nitin Gadkari on Saturday said that a political leader once offered to support him if he entered the race for the Prime Minister's post, but he declined the offer, stating that he did not harbour such ambitions.