തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ആയേക്കും. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ഉദയനിധി. അതേസമയം, ഉപമുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഉദയനിധി സ്റ്റാലിന് പ്രതികരിച്ചു. മാധ്യമങ്ങളല്ല തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചന അമേരിക്കയിൽനിന്നു മടങ്ങിയെത്തിയപ്പോൾ തന്നെ സ്റ്റാലിൻ നൽകിയിരുന്നു. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിന്, നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കും എന്നായിരുന്നു അന്ന് അദ്ദേഹം മാധ്യമങ്ങളോട് മറുപടി പറഞ്ഞത്. ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം നേരകത്തെ തന്നെ ശക്തമായിരുന്നു. മുന്‍പ് സ്റ്റാലിന് തന്നെ ഈ അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. എന്നാൽ ഡിഎംകെയുടെ 75–ാം വാർഷിക ആഘോഷങ്ങൾക്ക് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറുന്നതായാണ് റിപ്പോർട്ടുകൾ