പി.ആര്‍ ഏജന്‍സി വിവാദത്തില്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വിമര്‍ശിച്ച് കാന്തപുരം എ.പി. സുന്നി യുവജനവിഭാഗം. പിണറായി വിജയന്‍ ആരുടെ പി.ആര്‍.ഏജന്‍സിയെന്ന്  വ്യക്തമാക്കണം . സിപിഎം മൃദു ഹിന്ദുത്വ ലൈന്‍ സ്വീകരിക്കുകയാണെന്നും എഡിജിപി–ആര്‍എസ്എസ് കൂടിക്കാഴ്ച നിസാരവല്‍ക്കരിക്കാനാണ് ശ്രമം.‌‌‌‌ദ് ഹിന്ദുവിലെ അഭിമുഖത്തില്‍ സിപിഎമ്മിന്‍റെ ഉത്തരം തൃപ്തികരമല്ല. മലപ്പുറത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയത് അംഗീകരിക്കാനാകില്ലെന്നും കാന്തപുരം എ.പി. സുന്നി യുവജനവിഭാഗം വ്യക്തമാക്കി.

ENGLISH SUMMARY:

Soft Hindutva line for CPM; Criticizing Kanthapuram A.P. Sunni youth wing