congress-celebration-delhi

ജമ്മു കശ്മീരില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്‌-കോണ്‍ഗ്രസ് സഖ്യം മുന്നിലോടുമ്പോള്‍ ആഘോഷവുമായി കോണ്‍ഗ്രസ്. ‍ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് മധുരം വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയിലും കരുതലിനും കുറവില്ല. കശ്മീരില്‍ തുടര്‍നീക്കങ്ങള്‍ക്ക് നിരീക്ഷകര്‍ക്കാണ് ചുമതല. ചരണ്‍ജിത്ത് ഛന്നിയും മുകേഷ് അഗ്നിഹോത്രിയും ശ്രീനഗറിലേക്ക് പുറപ്പെടും. അശോക് ഗെലോട്ടും അജയ് മാക്കനും ചണ്ഡീഗഡിലേക്ക്.

കശ്മീരില്‍ നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌ 41 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം ബിജെപി 23 സീറ്റില്‍‍ ലീഡ് ചെയ്യുന്നു. എൻസിയുടെ ഒമർ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്. പത്തുവര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തുമെന്നായിരുന്നു എക്സിറ്റ്പോള്‍ പ്രവചനങ്ങളും. ജമ്മു മേഖലയിൽ 43 സീറ്റുകളും കശ്മീർ മേഖലയിൽ 47 സീറ്റുകളും ഉൾപ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മു കശ്മീരിൽ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.

ENGLISH SUMMARY:

In Jammu and Kashmir, initial results indicate that the National Conference-Congress alliance is ahead, prompting celebrations from the Congress party. At the AICC headquarters in Delhi, sweets were distributed, and workers began the celebrations. However, amidst the festivities, there is no lack of caution. Observers have been assigned to monitor developments in Kashmir. Charanjit Singh Channi and Mukesh Agnihotri will head to Srinagar, while Ashok Gehlot and Ajay Maken will travel to Chandigarh.