TOPICS COVERED

അംബദ്കറുടെ ഫോട്ടോ വാട്സാപ് സ്റ്റാറ്റസിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ഇട്ടതിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ദലിത് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം. പതിനാറുകാരന്‍റെ മാതാപിതാക്കളുടെ പരാതിയില്‍ കാണ്‍പുര്‍ പൊലീസ് കേസെടുത്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് കുട്ടിയെ മര്‍ദിക്കുകയായിരുന്നു. 

മര്‍ദനമേറ്റ കുട്ടി ‘ജയ് ശ്രീറാം’ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നു. 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കാണ്‍പുര്‍ പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര് രഞ്ജിത് കുമാര്‍ അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ENGLISH SUMMARY:

Complaint that a 16-year-old Dalit student was beaten up by other children for asking him to call Jai Shri Ram. Police informed that an FIR has been registered based on the complaint.