നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല | Photo - Archives

പാക്കിസ്ഥാന്‍ സ്വയം നശിക്കുന്നതിനൊപ്പം കശ്മീരിനെയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറല്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ വിമര്‍ശനം. കശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്‍റെ ഭാഗമാകില്ല. പിന്നെ എന്തിനാണ് നിഷ്കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഇതുതന്നെയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.

ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ റോന്തുചുറ്റുന്ന സൈനിക ഉദ്യോഗസ്ഥര്‍

‘കശ്മീരില്‍ ഇടപെടാന്‍ ശ്രമിക്കാതെ പാക്കിസ്ഥാന്‍ സ്വന്തം കാര്യം നോക്കണം. അവരോ സ്വയം നശിച്ചു. കശ്മീരികളുടെ ഭാവി കൂടി ഇല്ലാതാക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഭീകരത പ്രോല്‍സാഹിപ്പിക്കുന്നത് നിര്‍ത്തി സൗഹൃദത്തിന്‍റെ വഴി തുറക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണം.’ ഇല്ലെങ്കില്‍ പാക്കിസ്ഥാന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും ഫറീഖ് അബ്ദുല്ല മുന്നറിയിപ്പുനല്‍കി.

ഗന്ദേര്‍ബലില്‍ ഏഴുപേരെ കൊലപ്പെടുത്തിയ ഭീകരസംഘാംഗമെന്ന് കരുതുന്നയാളുടെ CCTV ദൃശ്യം

രണ്ടാഴ്ചയ്ക്കിടെ ഇരുപത് പേരാണ് ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളും സൈനികരും ഡോക്ടറും ഇതില്‍പ്പെടും. ഇന്നലെ ഗുല്‍മാര്‍ഗില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 3 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ആര്‍മി പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു.

ENGLISH SUMMARY:

Farooq Abdullah, leader of the Jammu and Kashmir National Conference, stated that Pakistan will never gain control of Kashmir and urged Pakistan to stop supporting terrorism. He criticized the repeated terrorist attacks, pointing out that Pakistan's actions over the past 30 years have led only to destruction. Abdullah advised Pakistan to focus on its own issues rather than interfere in Kashmir, warning of severe consequences if terrorism continues. Recently, 20 people, including local residents, migrant workers, and soldiers, have lost their lives in terrorist attacks across Jammu and Kashmir, with a recent incident in Gulmarg claiming the lives of three soldiers and two army porters.