സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും ശക്തിക്ഷയം സംഭവിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മെച്ചമുണ്ടായി. കേരളത്തില്‍ ജയിച്ചത് മാത്രമാണ് സിപിഎമ്മിന്‍റെ യഥാര്‍ഥ ശക്തിയെന്നും മറ്റിടങ്ങളില്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സീറ്റുകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികനയങ്ങളിലും ഹിന്ദുത്വ, വര്‍ഗീയവിഷയങ്ങളിലും കോണ്‍ഗ്രസുമായി അകലംപാലിക്കണമെന്നും നിലപാട്.
എന്നാല്‍ നയംമാറ്റം സി.പി.എം നേതാക്കള്‍ തള്ളി. നയംമാറ്റം ചര്‍ച്ച ചെയ്തില്ലെന്നും രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചർച്ച ചെയ്യൂവെന്നും. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന അവലോകനമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. നയംമാറ്റമെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ മണ്ടത്തരമാണെന്ന് പിബി അംഗം എം.എ. ബേബി പറഞ്ഞു. പാര്‍ട്ടിയിലെ നയംമാറ്റ വാര്‍ത്ത എ.വിജയരാഘവനും തള്ളി.