മഹാരാഷ്ട്രയിലെ നന്ദുർബാറില്‍‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പൊതുയോഗത്തിനിടെ പാർട്ടി പതാക വീശുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ചിത്രം PTI.

മഹാരാഷ്ട്രയിലെ നന്ദുർബാറില്‍‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പൊതുയോഗത്തിനിടെ പാർട്ടി പതാക വീശുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ചിത്രം PTI.

മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ ഇവിഎം ക്രമക്കേട് ഉണ്ടാകാതിരിക്കാൻ സർവ സന്നാഹങ്ങളുമായി കോൺഗ്രസ്. പ്രത്യേക പരിശീലനവും നിർദ്ദേശങ്ങളും നൽകിയ പോളിംഗ് ഏജന്‍റുമാരെയാണ് ബൂത്തുകളിലേക്ക് വിടുന്നത്. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് അടങ്ങുന്ന സഖ്യം ഭൂരിപക്ഷം നേടുമെന്നാണ്  ആഭ്യന്തര സർവേ റിപ്പോർട്ട്. 

ഹരിയാനയിൽ കോൺഗ്രസിന് നേരിടേണ്ടിവന്നത് വമ്പൻ തിരിച്ചടി. ഇവിഎം ക്രമക്കേടാണ് അനുകൂല ജനവിധി തകിടം മറിച്ചതെന്നാണ് പാർട്ടി വാദം. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും കോൺഗ്രസ് അടങ്ങുന്ന സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും എന്നാണ് പാർട്ടിയുടെ ആഭ്യന്തര റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലാണ് ഇവിഎം ക്രമക്കേട് തടയാനുള്ള ജാഗ്രത. 

ഇരു സംസ്ഥാനങ്ങളിലുമായി 30,000 പോളിങ് ഏജന്‍റുമാർക്കാണ് പരിശീലനം നൽകിയിട്ടുള്ളത്. ആപ്പ് വഴി ഫോം 17C ഒത്ത് നോക്കാൻ ഏജന്‍റുമാരെ സജ്ജരാക്കിയിട്ടുണ്ട്. ഇവിഎം ബാറ്ററി, വോട്ട് കണക്ക്, വോട്ടർ പട്ടിക തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കാനും വോട്ടെടുപ്പിന്‍റെ തുടക്കം മുതൽ അവസാനം വരെ ജാഗ്രത പുലർത്താനുമാണ് നിർദ്ദേശം.. 

ഫലപ്രഖ്യാപന ദിവസവും ജാഗ്രത തുടരാൻ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. പരാതികളിലെ തുടർ നീക്കങ്ങളിൽ അടക്കം ഇവർ തീരുമാനമെടുക്കും.ആഭ്യന്തര സർവേ പ്രകാരം  മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിക്ക് 147 മുതൽ 155 വരെ സീറ്റുകളും  കോൺഗ്രസിന്  65 മുതൽ 70 വരെ സീറ്റുകളും ലഭിച്ചേക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

ഇതൊക്കെയാണെങ്കിലും ആഭ്യന്തര സർവേയും റിപ്പോർട്ടുകളും അവഗണിച്ചാണ് ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന്‍റെ സീറ്റ് വിഭജനവും പാർട്ടിയുടെ സ്ഥാനാർഥി നിർണയവും നടന്നതെന്നും വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്നുമാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. 

ENGLISH SUMMARY:

Congress party train polling agents to prevent EVM malpractice in Jharkhand and Maharashtra.