നിയമസഭാ, ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കേരളത്തിന് പുറത്ത് കോണ്‍ഗ്രസിന് കനത്ത ക്ഷീണമാണ്. അതിലൊന്നാണ് അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാര്‍ട്ടി നേരിട്ട കനത്ത തോല്‍വി. 2000 മുതല്‍ കോണ്‍ഗ്രസ് ജയിച്ചു വരുന്ന സമഗുരി മണ്ഡലത്തില്‍ നേരിട്ട തോല്‍വിയാണ് കോണ്‍ഗ്രസിന് കനത്ത ക്ഷീണമാകുന്നത്. മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമായ സമഗുരിയിലാണ് ബിജെപി 24501 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.
ബിജെപി സ്ഥാനാര്‍ഥി ദിപ്ലു രഞ്ജൻ ശർമ 81,321 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൻസിൽ ഹുസൈന് ലഭിച്ചത് 56,820 വോട്ടാണ്. 2021 ല്‍ റാക്കിബുള്‍ ഹസന്‍ 26,098 വോട്ടിന് വജയിച്ചിടത്ത് നിന്നാണ് കോണ്‍ഗ്രസിന്‍റെ വീഴ്ച.
നിലവില്‍ ധുബ്രിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ റാക്കിബുൾ ഹുസൈന്‍റെ ഒഴിവിലേക്കാണ് സമഗുരി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വന്നത്. ധുബ്രിയിൽ നിന്ന് 10 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
റാക്കിബുള്‍ ഹുസൈന്‍റെ മകന്‍ തൻസിൽ ഹുസൈനെ രംഗത്തിറക്കിയിട്ടും ബി.ജെ.പിയുടെ ദിപ്ലു രഞ്ജൻ ശർമയോട് തോല്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്.
ധാരാളം മുസ്‍ലിം വോട്ടുകളുള്ള മണ്ഡലമായതിനാല്‍ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമായാണ് സമഗുരി അസംബ്ലി അറിയപ്പെടുന്നത്. മണ്ഡലത്തിലെ ശക്തമായ വോട്ട് ബാങ്ക് കോൺഗ്രസിനാണ് ഗുണം ചെയ്തത്. മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമായിരിക്കെ തന്നെ സമഗുരിയിൽ വിജയിക്കാൻ ഹിന്ദു വോട്ടുകളുടെ പിന്തുണയും ആവശ്യമാണ്. റാക്കിബുൾ ഹുസൈന് കീഴില്‍ സന്തുലിതാമായിരുന്ന ഹിന്ദു– മുസ്‍ലി വോട്ടുകള്‍ ദ്രുവീകരിച്ചതാണ് ഇത്തവണ കോണ്‍ഗ്രസിന് തിരിച്ചടിയായത്.
ബർഹാംപൂർ ബി.ജെ.പി എം.എൽ.എ ജിതു ഗോസ്വാമിയുടെ കാറിന് നേരെ വെടിയുതിർത്തതും കോൺഗ്രസ് നേതാക്കളുടെ വീടുകൾക്ക് നേരെ ബി.ജെ.പി പ്രവർത്തക ആക്രമണങ്ങളും ഇതില്‍ ചിലതാണ്. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വെടിവെയ്പ്പും ഉണ്ടായി. സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. ഈ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ധ്രുവീകരണത്തിന്‍റെ ഭാഗമായ ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് പിന്നില്‍ അണിനിരന്നു എന്നാണ് വിലയിരുത്തല്‍.