• ഇന്ത്യ സഖ്യത്തില്‍ അതൃപ്തിയെന്ന് സിപിഐ
  • പരസ്പര വിശ്വാസക്കുറവെന്ന് സിപിഐ വാര്‍ത്താക്കുറിപ്പ്
  • ‘സീറ്റ് വിഭജനത്തിലടക്കം വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളുന്നില്ല’

ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സി.പി.ഐ. സഖ്യത്തിൽ ഒത്തൊരുമയും പരസ്പര ബഹുമാനവുമില്ലെന്നും അതൃപ്തി കോൺഗ്രസിനെ അറിയിച്ചുവെന്നും ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. സി.പി.ഐ അടക്കമുള്ള ചെറുപാർട്ടികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉൾക്കൊള്ളിക്കുക എന്നത് പരസ്പര ബഹുമാനത്തിന്റെ ഭാഗമെന്നു കോൺഗ്രസിനെ ഓർമിപ്പിക്കുന്നു സി.പി.ഐ.

ഇടത് പാർട്ടികളെ വേണ്ടവിധത്തിൽ ഉൾക്കൊണ്ടിരുന്നെങ്കിൽ ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വരില്ലായിരുന്നുവെന്ന് ഡി.രാജ. കോൺഗ്രസ് കാര്യമായ ആത്മപരിശോധന നടത്തണമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി. നാല് ദിവസമായി ഡൽഹിയിൽ ചേർന്ന സി.പി.ഐ നേതൃയോഗങ്ങൾക്ക് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിലാണ് പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ വിമർശനം ഉന്നയിക്കുന്നത്. 

ENGLISH SUMMARY:

CPI expresses dissatisfaction with India alliance