മതാടിസ്ഥാനത്തിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ കൈമാറാത്തതിനാല്‍ മതസ്പര്‍ധ വളര്‍ത്തിയെന്ന കുറ്റം നിലനില്‍ക്കില്ല. ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനെന്ന് ഉറപ്പിക്കാവുന്ന തെളിവുകളില്ലെന്നും കണ്ടെത്തല്‍. 

മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻറെ സസ്പെൻഷനിലേക്ക് നയിച്ചത്. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിശദീകരണം.

ENGLISH SUMMARY:

No case filed for creating a WhatsApp group of IAS officers based on religion