മൂന്നുപതിറ്റാണ്ടിനുശേഷം കുസാറ്റ് പിടിച്ച് കെ.എസ്.യു. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കെതിരെ മൃഗീയഭൂരിപക്ഷമാണ് കെ.എസ്.യു. കൈവരിച്ചത്. കെ.എസ്.യുവിന്റെ കുര്യന്‍ ബിജു ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഒറ്റയ്ക്ക് മല്‍സരിച്ചാണ് കെ.എസ്.യുവിന്റെ ചരിത്ര നേട്ടം. 15സീറ്റുകളില്‍ പതിമൂന്നിലും കെ.എസ്.യു പ്രതിനിധികള്‍ ജയിച്ചു. എസ്.എഫ്.ഐ ഒരു വൈസ് ചെയര്‍പേഴ്സണ്‍, ഒരുജോയിന്റ് സെക്രട്ടറി സീറ്റുകളില്‍ ഒതുങ്ങി. കഴിഞ്ഞ തവണ 13സീറ്റുകളില്‍ എസ്.എഫ്.ഐക്കായിരുന്നു ജയം. രണ്ടു സീറ്റുകള്‍ മാത്രമായിരുന്നു കെ.എസ്.യുവിന് ഉണ്ടായിരുന്നത്.