എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‍രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്ന് മല്‍സരിക്കും. മുഖ്യമന്ത്രി അതിഷി കല്‍ക്കാജി സീറ്റില്‍നിന്ന് ജനവിധി തേടും. ഇതടക്കം 38 സീറ്റുകളിലേക്കാണ് ആം ആദ്മി പാര്‍ട്ടി നാലാംഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഷക്കൂര്‍ ബസ്തിയില്‍നിന്ന് സത്യേന്ദ്ര ജെയിന്‍ മല്‍സരിക്കും. ഇതോടെ ഡല്‍ഹിയിലെ 70 സീറ്റുകളിലേക്കും ആപ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹി ജനത തുടര്‍ച്ചയായ നാലാംതവണയും പാര്‍ട്ടിയെ അധികാരത്തിലേറ്റുമെന്ന് കേജ്‍രിവാള്‍ പറഞ്ഞു. അടുത്ത ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്.