pinarayi-group-song

ധര്‍മടത്ത് പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയാകാന്‍ പി.വി.അന്‍വര്‍ നീക്കം നടത്തുന്നുവെന്ന പ്രചാരണം ചിരിച്ചുതള്ളി മുഖ്യമന്ത്രി. ‘ഞാന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല. ഞാന്‍ മല്‍സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍ അല്ലല്ലോ...’ – പിണറായി പ്രതികരിച്ചു. 

തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ താന്‍ വ്യക്തിപരമായ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളില്‍ പാര്‍ട്ടിക്ക് നിയതമായ നിലപാടുണ്ട്. അത് വേണ്ട സമയത്ത് പാര്‍ട്ടി വ്യക്തമാക്കിക്കോളുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി.വി.അന്‍വറിന്‍റെ നിലപാടുകള്‍ ശരിയാണോ എന്ന് മാധ്യമങ്ങള്‍ ഗവേഷണം ചെയ്ത് കണ്ടുപിടിക്കേണ്ട കാര്യമാണ്. ഇപ്പോള്‍ അദ്ദേഹം വ്യക്തമായ രാഷ്ട്രീയനിലപാട് സ്വീകരിച്ച് പോകുകയാണല്ലോ. അന്‍വര്‍ ഇടതുപക്ഷത്തിനൊപ്പം വന്നപ്പോള്‍ ഓരോ വിഷയത്തിലും സ്വീകരിച്ച് നിലപാടുകള്‍ മുന്നിലുണ്ട്. അതെല്ലാം വച്ച് വിലയിരുത്തിക്കൊള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Will Pinarayi contest in the next assembly elections?; cm reaction