ഡല്‍ഹിയില്‍ ക്ഷേത്രങ്ങളിലേയും ഗുരുദ്വാരകളിലേയും പുരോഹിതര്‍ക്ക് മാസം 18,000 രൂപ നല്‍കാനുള്ള എ.എ.പി പ്രഖ്യാപനത്തില്‍ വിവാദം. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ മതനേതാക്കള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിച്ചു.
എ.എ.പി. ചെയര്‍മാന്‍ അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും എം.എല്‍.എമാരും നേരിട്ടെത്തിയാണ് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലേയും പുരോഹിതരയെ പദ്ധതിയില്‍ ചേര്‍ക്കുന്നത്. എന്നാല്‍ പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെയുള്ള മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. പിന്തുണയ്ക്കുന്നവര്‍ ഏറെയുണ്ടെങ്കിലും ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും ഹിന്ദു, സിഖ് പുരോഹിതര്‍ക്കായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആനുകൂല്യം പ്രഖ്യാപിച്ചത് വോട്ട് ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലാണ് പലര്‍ക്കും
അതിനിടെ 17 മാസമായി ശമ്പളമില്ലെന്ന് ആരോപിച്ച് പള്ളികളിലെ ഇമാമുമാര്‍ പ്രതിഷേധവുമായി ഇറങ്ങിയതും സര്‍ക്കാരിന് തിരിച്ചടിയായി. മുസ്‌ലിം പുരോഹിതര്‍ ഇക്കാര്യം ആവശ്യപ്പെട്ട് അരവിന്ദ് കേജ്‌രിവാളിന്‍റെ വീടനു സമീപം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കേജ്‌രിവാളിന്‍റെത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിക്കുന്നു.