ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ ബി.ജെ.പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ആത്മവിശ്വാസം നല്‍കുന്ന കൂടിക്കാഴ്ചയെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയകാര്യം ശോഭ സുരേന്ദ്രന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി അകല്‍ച്ചയിലുള്ള ശോഭ സുരേന്ദ്രന്‍ സംഘടനാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിന് രാഷ്ട്രീയമാനങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. അത് ശരിവയ്ക്കുന്ന വിധത്തിലാണ് ഫെയ്സ്ബുക്ക് കുറിപ്പും. കേരളത്തിലെ ബി.ജെ.പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്തിക്കാന്‍ തനിക്ക് കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൂടിക്കാഴ്ച പകര്‍ന്നു നല്‍കുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ശോഭ പറഞ്ഞത്. എന്നാല്‍ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല. ഈ മാസം അവസാനമോ അടുത്തമാസമോ കേരളത്തിലടക്കം സംസ്ഥാനങ്ങളില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.