ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ. വസതിയിൽ ആഡംബരമെന്ന BJP ആരോപണം തെറ്റെന്ന് തെളിയിക്കാൻ എത്തിയ മന്ത്രി സൗരഭ് ഭരദ്വാജിനെയും എം.പി. സഞ്ജയ് സിങ്ങിനെയും പൊലീസ് തടഞ്ഞു. ഇരുവരും കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഔദ്യോഗിക വസതിയിൽ സ്വർണ ടോയ്ലറ്റും സ്വിമ്മിങ്ങ് പൂളും ബാറും ഉണ്ടെന്ന BJP ആരോപണം തെറ്റെന്ന് തെളിയിക്കാനാണ് സൗരഭ് ഭരദ്വാജും സഞ്ജയ് സിങ്ങും എത്തിയത്. മാധ്യമപ്രവർത്തകരെയും കൂട്ടി അകത്തുപോകും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വസതിക്കു സമീപം ഇരുവരെയും പൊലിസ് തടഞ്ഞു. അതോടെ കുത്തിയിരുന്ന് പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വീട് കാണിക്കേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വസതിയും കാണിക്കേണ്ടിവരും. അത് ഭയന്നിട്ടാണ് തടഞ്ഞതെന്ന് സൗരവ് ഭരദ്വാജ്. വസതിയുടെ താക്കോൽ ഇല്ലാതെയാണ് ഇരുവരും വന്നത്. 10 മിനിറ്റ് പ്രതിഷേധിച്ച ശേഷം മടങ്ങി.