കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന ബിജെപി സ്ലീപ്പർ സെല്ലുകൾക്കെതിരെ രാഹുൽ ഗാന്ധി അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്തരിച്ച മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുതാസ് പട്ടേൽ. പാർട്ടിക്കായി കഠിനധ്വാനം ചെയ്യുന്നവർക്ക് അർഹമായ പരിഗണന നൽകണം. ഹൈക്കമാന്റിനെ തെറ്റായി കാര്യങ്ങൾ ധരിപ്പിക്കുന്ന രണ്ടാം നിര നേതാക്കളാണ് പാർട്ടിയുടെ തകർച്ചക്ക് കാരണം എന്നും മുംതാസ് പട്ടേൽ മനോരമ ന്യൂസിനോട് പറഞ്ഞു.
ഗുജറാത്ത് കോൺഗ്രസിലെ നേതാക്കളിൽ ചിലർ ബിജെപി സ്ലീപ്പർ സെല്ലുകൾ ആണെന്നും അവർ എത്ര പേരാണെങ്കിലും പുറത്താക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞത് വലിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ പ്രമുഖ കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ ഉപദേഷ്ടാവുമായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ സ്വാഗതം ചെയ്തു. അതേസമയം ചില വിമർശനങ്ങളും ഉന്നയിക്കുന്നു.
നേതാക്കളുടെ ബിജെപി ബന്ധം പാർട്ടിയെ ദുർബലപ്പെടുത്തുന്നു. പരിഹരിക്കാതെ തുടരുന്ന ആഭ്യന്തര കലഹം പുതുമുഖങ്ങൾക്കും പാർട്ടിക്കായി അധ്വാനിക്കുന്നവർക്കും അവസരം നിഷേധിക്കുകയാണ്. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ട രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി അടിയന്തര നടപടി സ്വീകരിക്കണം . ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന രണ്ടാംനിര നേതാക്കളാണ് പാർട്ടിയെ തകർക്കുന്ന മറ്റൊരു കൂട്ടം. ചിലരിൽ നിന്നും മാത്രം അഭിപ്രായങ്ങൾ തേടുന്നത് അവസാനിപ്പിക്കണം എന്നും മുംതാസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബറൂച്ച് ലോക്‌സഭാ സീറ്റ് ആം ആദ്മി പാർട്ടിക്ക് നൽകാനുള്ള കോൺഗ്രസ് തീരുമാനം പട്ടേൽ കുടുംബത്തിൻ്റെ എതിർപ്പിനിടയാക്കിയിരുന്നു. നിലവിൽ ഗുജറാത്തിലും ഡൽഹിയിലുമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ് മുംതാസ് പട്ടേൽ .