ലോക്സഭ മണ്ഡലം പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് വിളിച്ചയോഗത്തില്‍ കേരളം ഉള്‍പ്പെടെ പങ്കെടുക്കണം എന്ന് അഭ്യര്‍ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. യോഗത്തിന് ക്ഷണിക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലേക്ക് ഒരു മന്ത്രിയേയും എംപിയേയും അയക്കും. മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ ഒരു കാബിനറ്റ് പ്രതിനിധിയേയോ പാര്‍ട്ടി പ്രതിനിധിയേയോ അയയ്ക്കണമെന്നും അദ്ദേഗഹം മനോരമ ന്യൂസിനോട് പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡലം പുനര്‍ നിര്‍ണയിച്ചാല്‍ തമിഴ്നാട് അടക്കം ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സ്റ്റാലിന്‍റെ വാദം.