മഹാകുംഭമേളയെക്കുറിച്ച് ലോക്സഭയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രസ്താവന. രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് കുംഭമേളയിൽ കണ്ടതെന്ന് നരേന്ദ്രമോദി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ രാജ്യം 1000 വർഷത്തക്ക് തയാറെടുക്കുന്നത് കണ്ടു. അതിന്റെ തുടർച്ചയാണ് കുംഭമേളയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാകുംഭമേളയെക്കുറിച്ചുള്ള പ്രസ്താവനയിൽ, പ്രയാഗ് രാജിൽ തിക്കിലും തിരക്കിലും മരിച്ച 30 പേരെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യം സ്പീക്കർ നിരാകരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി
അതേസമയം, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിച്ചില്ല. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ സ്വമേധയായുള്ള പ്രസ്താവനയില്‍ ചോദ്യം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം സഭാനടപടികളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.