**EDS: THIRD PARTY IMAGE, SCREENSHOT VIA SANSAD TV** New Delhi: Lok Sabha Speaker Om Birla conducts proceedings of the House during the Budget session of Parliament, in New Delhi, Thursday, March 20, 2025. (Sansad TV via PTI Photo) (PTI03_20_2025_000022B)
മുദ്രാവാക്യമെഴുതിയ ടി ഷര്‍ട്ട് ധരിച്ച് സഭയിലെത്തിയ അംഗങ്ങളെ പുറത്താക്കി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ അംഗങ്ങളാണ് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ 'തമിഴ്നാട് പോരാടും' എന്ന് പ്രിന്‍റ് ചെയ്ത വസ്ത്രം ധരിച്ചെത്തിയത്. അംഗങ്ങളുടെ നടപടി സഭയുടെ അന്തസിന് നിരക്കാത്താണെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ അംഗങ്ങളെ പുറത്താക്കുകയായിരുന്നു.
'ചട്ടങ്ങളും രീതികളും പാലിച്ചാണ് സഭയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. സഭയുടെ അന്തസും മര്യാദയും പുലര്‍ത്താന്‍ അംഗങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്'. എന്നാല്‍ ചില എംപിമാര്‍ നിയമങ്ങള്‍ ലംഘിക്കുകയാണെന്നും അന്തസ് കളയുകയാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. എത്ര വലിയ നേതാവായാലും മാന്യമല്ലാത്ത വസ്ത്രങ്ങള്‍ സഭയ്ക്കുള്ളില്‍ അംഗീകരിക്കാനാവില്ല. മാന്യമായ വസ്ത്രം ധരിച്ചുവന്നാല്‍ സഭയില്‍ ഇരിക്കാമെന്നും അല്ലെങ്കില്‍ പുറത്തുപോകാമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് ലോക്സഭ 12 മണി വരെ നിര്‍ത്തിവയ്ക്കുകയും ചെയ്തു.