TOPICS COVERED

സിപിഎമ്മില്‍ പുരുഷാധിപത്യം സ്ത്രീകളുടെ പദവികള്‍ തടയുന്നുവെന്ന് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി പരിപാടികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നെങ്കിലും പദവികളില്‍ എത്തുന്നില്ല. കേരള സംസ്ഥാനക്കമ്മിറ്റിയില്‍ വനിതകളുടെ എണ്ണം കൂട്ടിയില്ല. ബംഗാളിലും ആന്ധ്രയിലും ഒഡീഷയിലും അസമിലും വനിതകളുടെ എണ്ണം കൂട്ടിയെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

Read Also: മധുര ചെങ്കോട്ടയായി; പുതിയ ജനറൽ സെക്രട്ടറിക്കായുള്ള കാത്തിരിപ്പ്

സിപിഎമ്മിന്റെ അമരക്കാരനെ കണ്ടെത്തലും ബിജെപിയെ ചെറുത്ത് സംഘടന ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കലും മുഖ്യ അജൻഡയാക്കിയാണ് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയേറിയത്. സ്വന്തം നിലയ്ക്ക് കരുത്ത് വർധിപ്പിക്കണമെന്നും ഇതിനായി താഴെത്തട്ടിൽ നിന്ന് പാർട്ടി കെട്ടിപ്പടുത്ത് സംഘടന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തിൽ നിർദേശിച്ചു. പാർട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാൻ ശക്തമായ സംഘടനാ സംവിധാനം അനിവാര്യമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. രാഷ്ട്രീയഅവലോകന റിപ്പോര്‍ട്ട് പ്രകാശ് കാരാട്ട് അവതരിപ്പിച്ചു

ചരിത്രമുറങ്ങുന്ന മധുര ചെങ്കോട്ടയായി. ഒൻപതാം പാർട്ടി കോൺഗ്രസ് നടന്ന അതേ മണ്ണിൽ 53 വർഷത്തിന് ശേഷം സംഗമം. പുതിയ കാലം. പുതിയ വെല്ലുവിളികൾ. പുതിയ ജനറൽ സെക്രട്ടറിക്കായുള്ള കാത്തിരിപ്പ്. സീതാറാം യച്ചൂരി നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം യു വാസുകിയുടെ നേതൃത്വത്തിൽ പതാകയെത്തി. കൺട്രോൾ കമ്മിഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങി. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ ബിമൻ ബസു പതാക ഉയർത്തി.

80 നിരീക്ഷകർ അടക്കം 881 പ്രതിനിധികൾ പങ്കെടുക്കുന്നു. 175 പേർ കേരളത്തിൽ നിന്ന്. സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരെ അനുസ്മരിച്ച് ബൃന്ദ കാരാട്ട് പ്രമേയം വായിച്ചു. ബിജെപി ഉയർത്തുന്ന ബഹുതല ഫാസിസ്റ്റ് ഭീഷണി നേരിടുകയാണ് പാർട്ടിയുടെ മുഖ്യ ലക്ഷ്യമെന്ന് പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തിൽ നയം വ്യക്തമാക്കി. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്, സിപിഐ എംഎൽ നേതൃത്വവും ഉദ്ഘാടനത്തിനെത്തി

ENGLISH SUMMARY:

CPM Party Congress kicks off in Madurai