അസാധാരണ മല്‍സരത്തിനും വോട്ടെടുപ്പിനും ഒടുവില്‍ സി.പി.എം പി.ബി. മുന്നോട്ടുവച്ച 84 അംഗ കേന്ദ്രകമ്മിറ്റി പാനലിന് അംഗീകാരം. ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ച മഹാരാഷ്ട്രയില്‍നിന്നുള്ള പ്രതിനിധി ഡി.എല്‍.കരാഡ് 31 വോട്ടുകള്‍ നേടി. സി.പി.എം ജനറല്‍ സെക്രട്ടറിയായി എം.എ.ബേബിയെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍ ഇളവു നല്‍കി. പി.കെ.ശ്രീമതിയും സിസിയില്‍ തുടരും. കേരളത്തില്‍നിന്ന് ടി.പി.രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ.എസ്.സലീഖ എന്നിവരെ സി.സിയില്‍ ഉള്‍പ്പെടുത്തി.
Read Also: ലക്ഷ്യം ബി.ജെ.പിക്കെതിരെ വിശാല രാഷ്ട്രീയ യോജിപ്പ്: എം.എ.ബേബി
ജോണ്‍ ബ്രിട്ടാസിനെ സ്ഥിരം ക്ഷണിതാവാക്കി. പ്രായപരിധി പിന്നിട്ട പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, വൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരുള്‍പ്പെടെ ഏഴു പേരെ പ്രത്യേക ക്ഷണിതാക്കളായും ഉള്‍പ്പെടുത്തി. മലയാളിയായ വിജു കൃഷ്ണന്‍ ഉള്‍പ്പെടെ പി.ബിയില്‍ 18 അംഗങ്ങളാണുള്ളത്. പാര്‍ട്ടി അച്ചടക്കത്തോടെ മുന്നോട്ടുപോകുമെന്ന് സി.പി.എം ജന. സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു
തീരുമാനം ഏകപക്ഷീയമാകരുത് എന്നതിനാലാണ് മല്‍സരിച്ചതെന്ന് ഡി.എല്‍.കരാഡ് പ്രതികരിച്ചു. എല്ലാവര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കണം. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കരാഡ് വോട്ടെടുപ്പിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു