Congress President Mallikarjun Kharge, Lok Sabha LoP and party MP Rahul Gandhi, party Parliamentary Chairperson Sonia Gandhi, Party General Secretary (Organization) KC Venugopal, party leaders P. Chidambaram, Ajay Maken, Ambika Soni, Selja Kumari and other during the extended Congress Working Committee (CWC) meeting, in Ahmedabad on Tuesday. (ANI Photo)

Congress President Mallikarjun Kharge, Lok Sabha LoP and party MP Rahul Gandhi, party Parliamentary Chairperson Sonia Gandhi, Party General Secretary (Organization) KC Venugopal, party leaders P. Chidambaram, Ajay Maken, Ambika Soni, Selja Kumari and other during the extended Congress Working Committee (CWC) meeting, in Ahmedabad on Tuesday. (ANI Photo)

2025 പുനഃസംഘടനാ വര്‍ഷമെന്ന് അഹമ്മദാബാദില്‍ ചേരുന്ന കോണ്‍ഗ്രസ് വിശാല പ്രവര്‍ത്തകസമിതി. ബി.ജെ.പിയെ നേരിടാന്‍ സംഘടനാസംവിധാനം ശക്തിപ്പെടുത്തുമെന്ന് പ്രമേയം.  ജില്ലാ അധ്യക്ഷന്‍മാര്‍ക്ക് കൂ‌ട‌ുതല്‍ അധികാരം നല്‍കും. ഇതിനായുള്ള കരട് തയാറായി, അന്തിമതീരുമാനം നാളെ സമ്മേളനത്തിലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഇതുവരെ നടപ്പിലാക്കാത്ത ചിന്തന്‍ ശിബിര്‍ തീരുമാനങ്ങളും ഇതോ‌ടൊപ്പം നടപ്പാക്കും. നാളെ അവതരിപ്പിക്കാനുള്ള പ്രമേയത്തിലാണ് ഒരു ദിവസം നീണ്ട ചർച്ച നടന്നത്.

പാർട്ടിയെ ശക്തിപ്പെടുത്താൻ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിശാല പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മണിപ്പുരിൽ ആക്രമണത്തിന് കൂട്ടുനിന്നത് ബിജെപി സർക്കാരാണ്. ഫെഡ‍റലിസത്തിനെതിരായ എല്ലാ ആക്രമണങ്ങളെയും ചെറുത്തു തോൽപ്പിക്കും. സാമൂഹിക നീതിയുടെ അടിത്തറ ജാതി സെൻസസിലൂടെ മാത്രമേ ശക്തിപ്പെടുത്താനാകൂ. ഭരണഘടന വിരുദ്ധ ശക്തികളെ ജയിക്കാൻ അനുവദിക്കില്ലെന്നും പ്രമേയത്തിൽ. തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന ഗുജറാത്തിനായും പ്രത്യേക പ്രമേയം പാസാക്കി. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്നാണ് പ്രമേയം. കോൺഗ്രസ് പ്രവർത്തകസമിതിയിൽ അപൂർവമയാണ്  ഒരു സംസ്ഥാനത്തിനായി പ്രമേയം പാസാക്കുന്നത്.

വഖഫ് ഭേദഗതി നിയമത്തെ തുറന്ന് എതിർക്കാനും ആവശ്യമുള്ളവർക്ക് നിയമ സഹായം നൽകാനും യോഗത്തില്‍ തീരുമാനിച്ചു. മോദി സർക്കാർ തുടർരുന്ന നയങ്ങൾ രാജ്യത്തെ പിന്നോട്ട് നയിക്കുമെന്ന് യോഗം വിലയിരുത്തി. വഖഫ് നിയമം ഭരണഘടന ലംഘനമാണെന്നും അതിനാൽ രാഷ്ട്രീയമായും നിയമപരമായും എതിർക്കണ്ടേതുണ്ടെന്നും യോഗം തീരുമാനിച്ചു. ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധനനിയമം രാജ്യത്തെ സമാധാനം തകർക്കുന്നതാണ്. യുഎസ് വിലങ്ങണിയിച്ചു ഇന്ത്യക്കാരെ കൊണ്ടുവന്നിട്ടും പകര ചുങ്കം ഏർപ്പെടുത്തിയിട്ടും മോദി സർക്കാർ മൗനം പാലിക്കുന്നു. ചൈന ആവർത്തിച്ച് നടത്തുന്ന കയ്യേറ്റത്തിലുംമൗനം തുടരുകയാണെന്നും യോഗം വിമർശിച്ചു. 15 പേജ് പ്രമേയത്തിന് യോഗ അംഗീകാരം നൽകി. പട്ടേലിന്റെ സംഭാവനകൾ ആവർത്തിച്ചാണ് പ്രവർത്തക സമിതി പ്രത്യേക പ്രമേയം പാസാക്കിയത്.

ENGLISH SUMMARY:

The resolution states that the organization structure will be strengthened to face the BJP. District presidents will be given additional powers. A draft has been prepared for this, and the final decision will be made at tomorrow's session, said Sachin Pilot. Additionally, decisions from the earlier unimplemented Chintan Shivir will also be executed.