രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ പ്രചാരണ റാലിക്കിടെയും വിവാഹക്കാര്യം തിരക്കി പ്രവർത്തകർ. വിവാഹം എന്ന് എന്നായിരുന്നു രാഹുൽ ഗാന്ധിയോട് പ്രവർത്തകരുടെ ചോദ്യം. പ്രവർത്തകരുടെ ചോദ്യത്തിന് ആദ്യം ഉത്തരം നൽകൂ എന്ന് പ്രിയങ്ക ഗാന്ധി കൂടി പറഞ്ഞതോടെ ഉടൻ തന്നെ എന്ന മറുപടി നൽകി രാഹുൽ തടിയൂരി.

റായ്ബറേലിയില്‍ പ്രചാരണത്തിരക്കിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍.  സഹോദരി പ്രിയങ്കയ്ക് ഒപ്പം പ്രചാരണത്തിനെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ചോദ്യം ഉയര്‍ന്നത്. പലപ്പോഴായി പലവേദികളിലും ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും കൃത്യമായൊരു മറുപടി രാഹുല്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഇനി തനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും എന്നായിരുന്നു രാഹുലിന്‍റെ മറപടി. 

ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ചു. ചോദ്യത്തിന് മറുപടിയായി ആയിരുന്നു രാഹുലിന്‍റെ വെളിപ്പെടുത്തല്‍.