നീറ്റ് വിഷയത്തില്‍ പരസ്പര ബഹുമാനത്തോടെ ചര്‍ച്ചയുണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘‘ഇന്നലെ പ്രതിപക്ഷത്തെ കക്ഷിനേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. നീറ്റ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ യോഗം ഒറ്റക്കെട്ടായിരുന്നു. രാജ്യത്തെ വിദ്യാര്‍ഥികളോട് എനിക്ക് പറയാനുള്ളത്, ഇത് നിങ്ങളുടെ വിഷയമാണ്, പ്രശ്നമാണ്. ഞങ്ങള്‍ ‘ഇന്ത്യ’ സഖ്യത്തിലെ മുഴുവന്‍ അംഗങ്ങളും കരുതുന്നത് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം നിങ്ങളുടേതാണെന്നാണ്. കാരണം നിങ്ങളാണ് രാജ്യത്തിന്‍റെ ഭാവി. അതുകൊണ്ടാണ് പാര്‍ലമെന്‍റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്നും അതിനുശേഷം മതി രാഷ്ട്രപതിയുടെ അഭിസംബോധനയിലുള്ള ചര്‍ച്ച. പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കാനുള്ളത്, ഇത് യുവാക്കളുടെ വിഷയമാണ്, നല്ലരീതിയില്‍, സ്നേഹത്തോടെ ചര്‍ച്ചയുണ്ടാകണം. പരസ്പര ബഹുമാനത്തോടെ ചര്‍ച്ചയുണ്ടാകണം, ഞങ്ങളും അതേരീതിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. താങ്കളും ചര്‍ച്ചയില്‍ പങ്കുചേരൂ. ബഹുമാനത്തോടെ ചര്‍ച്ച ചെയ്യണമെന്ന് പറയുന്നതിന് ഇത് യുവജനതയുടെ പ്രശ്നമാണ്. വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാണ്. നീറ്റില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് അറിയില്ല. പാര്‍ലമെന്‍റില്‍ നിന്ന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സന്ദേശം പോകണം.’’ രാജ്യത്തെ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് വിദ്യാര്‍ഥികളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നുവെന്നും ഏറ്റെടുക്കുന്നുവെന്നും അവര്‍ക്ക് ബോധ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.