dopa-neet

TOPICS COVERED

നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിക്കാന്‍ നീറ്റ് പരിശീലന സ്ഥാപനമായ ഡോപ്പക്കൊപ്പം ഡോക്ടര്‍ ഭാട്ടിയ ഇന്‍സ്റ്റിറ്റ്യൂട്ടും കൈ കോര്‍ക്കുന്നു. കോഴിക്കോട് ഫറോക്കില്‍ നടന്ന ചടങ്ങില്‍ ഡോപ്പയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളേയും ആദരിച്ചു..

 

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോപ്പ നീറ്റ് പരിശീലന രംഗത്ത് മറ്റൊരു ചുവടുവയ്പ്പ് കൂടി നടത്തുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ നാലു യുവ ഡോക്ടര്‍മാരും ഒരു എന്‍ജിനീയറും ചേര്‍ന്ന് തുടങ്ങിയ ഈ പരിശീലന സ്ഥാപനം നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും വലിയ സ്വാധീനമാണുണ്ടാക്കിയത്. ഇതെല്ലാം കണക്കിലെടുത്താണ് രാജ്യത്തെ പ്രമുഖ നീറ്ര് പി ജി വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ഡോക്ടര് ഭാട്ടിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോപ്പയുമായി കൈകോര്‍ക്കുന്നത്. 

കോഴിക്കോട് ഫറോക്കില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ഭാട്ടിയ ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഓ ഡോക്ടര്‍ നച്ചിക്കെട്ട് ഭാട്ടിയ ഡോപ്പയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു..ഡോപ ഫൗണ്ടര്മാരായ ഡോക്ടര്‍ നിയാസ് പാലോത്ത്,ഡോക്ടര് മുഹമ്മദ് ആസിഫ്, ഡോക്ടര്‍ ആഷിക് സൈനുദ്ദീന്‍,ഡോക്ടര്‍ ജംഷിദ് അഹമ്മദ്,മുനീര്‍ മരക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി മെഡിക്കല്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു. മന്ത്രി വി അബ്ദുറഹ്മാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡോപ്പയില്‍ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി..ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പരിശീലനം വഴി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ഇതിനകം മെഡിക്കല്‍ പ്രവേശനം നേടിയതായി ഡോപ്പ അധികൃതര്‍ പറഞ്ഞു.

ENGLISH SUMMARY:

Dopa, a leading NEET coaching institute, has joined hands with Dr. Bhatia Institute to make a mark in NEET preparation. During a ceremony held in Farook, Kozhikode, Dopa unveiled its new logo and honored students who achieved outstanding success in the NEET exams.