സ്ത്രീകളെപ്പോലെ പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരം ചിന്തകളെ കോർത്തിണക്കി ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. 

ലോക ആർത്തവ ശുചിത്വ ദിനത്തിലാണ് ഫസ്റ്റ് പിരിയഡ്(ആദ്യ ആർത്തവം)  എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. ആയുഷ് എന്ന  ആൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.  ആര്‍ത്തവമുണ്ടാകുന്ന ആയുഷിൻറെ ആദ്യദിനത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

പുരുഷന്മാർ മാത്രമാണ് ചിത്രത്തിലെ അഭിനേതാക്കൾ. ആയുഷിനെ ആശ്വസിപ്പിക്കുന്ന അച്ഛൻ, ബയോഡീഗ്രേഡബിൾ നാപ്കിൻ വാങ്ങിനൽകുന്ന സഹോദരൻ, നിർദേശങ്ങൾ നൽകുന്ന അധ്യാപകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മോസെസ് സിങ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന രംഗത്തുവന്നു.