TAGS

സമൂഹമാധ്യമങ്ങളുടെ ശക്തി പ്രളയകാലത്ത് ഏവരും കണ്ടതാണ്. ഒരു ആപത്തുണ്ടായപ്പോൾ കൺട്രോൾറൂമുകളായി മാറുകയായിരുന്നു സമൂഹമാധ്യമങ്ങൾ. ഇപ്പോൾ ഇതാ പരിചയമില്ലാത്ത റെയിൽവെ സ്റ്റേഷനിൽവച്ച് പോക്കറ്റടിക്കപ്പെട്ട യുവാവിനും സമൂഹമാധ്യമം രക്ഷകനായി എത്തിയ കഥ പുറത്തെത്തുന്നു. പ്രശാന്ത് വിപി എന്ന യുവാവിന്റെ പഴ്സ് കുന്ദാപുരം സ്റ്റേഷനിൽവച്ച് പോക്കറ്റടിക്കപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ ഇയാൾ ഫെയ്സ്ബുക്കിലും സ‍ഞ്ചാരി ട്രാവൽ ഫോറത്തിലും കുറിപ്പിട്ടു. നിമിഷങ്ങൾക്കുള്ളിൽ എത്തിയത് നൂറുസഹായഹസ്തം. 

 

 

പ്രശാന്തിന്റെ കുറിപ്പിങ്ങനെ

തികച്ചും പേഴ്സണൽ ആയ ചില കാര്യങ്ങൾക്ക് വേണ്ടി കുന്ദാപുരം എന്ന സ്ഥലത്ത് പോയതായിരുന്നു ഞാൻ കാര്യങ്ങൾ എല്ലാം കഴിഞ് ട്രെയിൻ കയറാൻ കുന്ദാപുര റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ അല്പം late ആണെന്ന് കണ്ടപ്പോൾ ഒന്ന് ഉറങ്ങാം എന്ന് വച്ചു തലേദിവസം ജനറൽ കോച്ചിൽ വന്നതിന്റെ ക്ഷീണം ഉറങ്ങി തീർത്തു അതിന്റെ ഇടയിൽ എനിക്ക് പോകാനുള്ള ട്രെയിൻ വന്നതും പോയതും ഞാൻ അറിഞ്ഞില്ല... 

ഉണർന്നപ്പോൾ ഞാൻ ആദ്യം സമയം നോക്കി അപ്പോൾ മനസിലായി ഏകദേശം ഞാൻ പെട്ടു.. ixigo ട്രെയിൻ നോക്കിയപ്പോൾ ട്രെയിൻ കുന്ദാപുരം കഴിഞ്ഞു ഉഡുപ്പി എത്തി

ഉറക്കത്തോട് വല്ലാത്ത ദേഷ്യവും മനസിൽ വച്ച് അടുത്ത ട്രെയിൻ സെർച്ച് ചെയ്തു മംഗള എസ്പ്രെസ് ഉണ്ടെന്ന് കണ്ട് നേരെ ടിക്കറ്റ് കൗണ്ടർ ലക്ഷ്യം വച്ച് നടന്നു 

പൈസ എടുക്കാൻ ആയി പോക്കറ്റിൽ പേഴ്സ് നോക്കിയ ഞാൻ ഒന്ന് ഞെട്ടി....

പോക്കറ്റിൽ പേഴ്സ് ഇല്ല നേരെ ഓടി ചെന്ന് കിടന്ന് ഉറങ്ങിയ ബെഞ്ചിന്റെ അടിയിൽ എല്ലാം നോക്കി ..കിട്ടിയില്ല കണ്ണിൽ ഒരു തരം ഇരുട്ട് മൂടിയ അവസ്ഥ.. ഭാഷ വശമില്ലാത്തത് കൊണ്ട് ആരോടും ഒന്നും പറയാനും പറ്റിയില്ല ബാഗ് തപ്പി നോക്കിയപ്പോൾ എന്റെ ATM കാർഡും 150 രൂപയും ഉണ്ടാരുന്നു ATM ബാഗിൽ വന്ന കാര്യം കൂടി പറയാം ഞാൻ അധികം പൈസ അക്കൗണ്ട് ഇൽ ഇടറില്ല അധികം കിട്ടാറില്ല അതാണ് സത്യം ) കുന്ദാപുരം വരുന്നതിന് മുന്നേ കോട്ടേശ്വര ഇൽ നിന്ന് 300 രൂപ ഞാൻ എടുത്തിട്ട് 100 രൂപ ഓട്ടോ കൂലി കൊടുത്തിട്ട് 50 രൂപക്ക് വെള്ളവും ചായ ഉം ചെറുകടിയും കഴിച്ചതിന്റെ ബാക്കി പൈസ ആണ് 150 രൂപ 

അങ്ങനെ ആ പൈസ വച്ച് എറണാകുളം ടിക്കറ്റ് എടുക്കാൻ പോയി അവിടെ ചെന്നപ്പോൾ പൈസ തികയില്ല 155 രൂപ കൊണ്ട് ഷൊർണ്ണൂർ വരെ ടിക്കറ്റ് എടുത്തു അപ്പോളും അവരോട് കാര്യം പറയാൻ എനിക്ക് ആയ്യില്ല.

അവിടെ കൊണ്ട് ഒന്നും തീർന്നില്ല എന്റെ ദുർവിധി ട്രെയിൻ 3 മണിക്കൂർ ഡിലേ...

അങ്ങനെ ഇരിക്കെ ഒരു ബുദ്ധി തോന്നി.. ഫേസ്ബുക്ക് ഇൽ ഒരു പോസ്റ്റ് ഇടാം... നേരെ ഫേസ്ബുക് തുറന്ന് ഒരു പോസ്റ്റ് ഇട്ടു ഒന്നു രണ്ട് പേരു കാര്യം ചോദിച്ചു എങ്കിലും ഉപകാരം ഉണ്ടായില്ല ... അതിന് ശേഷം ആണ് സഞ്ചാരി ഉൾപ്പെടെ 3 ഗ്രൂപ്പിൽ ഞാൻ ഇത് ഇട്ടത്‌ അതിൽ 2 എണ്ണം മാത്രം നേരെ പോസ്റ്റ് ആയി ബാക്കി ഒക്കെ ഇപ്പോളും പെൻഡിങ് പോസ്റ്റ്‌ ആയി കിടക്കുന്നു 

അങ്ങനെ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട 2 ആം മിനിറ്റിൽ കമന്റ് പ്രളയം തുടങ്ങി എന്റെ ജീവിതത്തിൽ ഞാൻ ഒറ്റക്ക് അല്ല എന്ന് തോന്നിയ ഒരു വല്ലാത്ത നിമിഷം... നമ്മുടെ ഗ്രൂപ്പിലെ ഒരു ചങ്ക് വിഷ്ണു ആദ്യം എന്നെ വിളിക്കുന്നു തുടർന്ന് അദ്ദേഹത്തോട് കാര്യങ്ങൾ ഞാൻ പറഞ്ഞു അപ്പോൾ തന്നെ ac നമ്പർ കൊടുക്ക് പൈസ ഇപ്പോൾ വരും ബാക്കി പിന്നെ എന്ന് പറഞ്ഞു കാരണം ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു... 12 കഴിഞ്ഞപ്പോൾ പൈസ വന്നു അദ്ദേഹം തന്നെ സ്റ്റേഷൻ മാസ്റ്ററോഡ്‌ സംസാരിച്ചു പൈസ എടുക്കാൻ മാസ്റ്റർ സഹായിച്ചു പേഴ്സ് പോയ കാര്യവും പറഞ്ഞു പോലീസ് ആ സമയം അവിടെ ഉണ്ടായിരുന്നില്ല 

അവസാനം 3 മണി കഴിഞ്ഞപ്പോൾ മംഗള എസ്പ്രെസ് വന്നു അതിൽ കയറി ഈ സമയം അത്രയും ഞാൻ സഞ്ചരിയിൽ ഇട്ട പോസ്റ്റിന് മറുപടികൾ കൊടുക്കുകയായിരുന്നു ...

പേര് അറിയാത്ത കുറെ ആളുകൾ എന്നെ വിളിച്ചു അങ്ങു ഗൾഫിൽ നിന്ന് പോലും അനവധി കോളുകൾ വന്നു അങ്ങനെ നിങ്ങളിൽ ഓരോരുത്തരും തന്ന ഊർജം കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ പോസ്റ്റ് ഇടാൻ ഇവിടെ ഇരിക്കുന്നത് 

അനൂപ് ശങ്കർ ചേട്ടൻ ഭക്ഷണം എത്തിക്കാം എന്നു പറഞ്ഞു പിന്നെയും പലരും എന്നെ വിളിച്ചു സഹായം വേണം എങ്കിൽ പറയണം എന്ന് പറഞ്ഞു ആരെ എങ്കിലും വിട്ട് പോയെങ്കിൽ ക്ഷമിക്കണം എഴുതി പരിചയം ഇല്ല പിന്നെ സമയ പരിമിതി അതൊക്കെ ആണ് കാരണം

ട്രെയിൻ കയറി ഞാൻ നേരെ കുറ്റിപ്പുറത്ത് ഇറങ്ങി തൃശൂർ ഇറങ്ങി ഭക്ഷണം കഴിച്ചു എന്നിട്ട് നേരെ എറണാകുളം വണ്ടി കയറി അവിടുന്ന് പിറവം വണ്ടിക്ക് 8.30 ആയപ്പോൾ വീട്ടിൽ വന്നു...

ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരേ ഒരു കാര്യം ഇതാവും മറക്കില്ല മരിച്ചാലും ഈ നല്ല ചേട്ടന്മാരെ.... ഇനി നാളെ ഒരാൾ എവിടെ എങ്കിലും ഒറ്റപ്പെട്ട് പോയാൽ ധൈര്യം ആയി ഇവിടെ ഒരു പോസ്റ്റ് ഇട്ടാൽ മതി എന്നും ഏത് സമയത്തും നിങ്ങളെ സഹായിക്കാൻ ഈ സഞ്ചാരി ചേട്ടന്മാരുടെ കൂടെ ഞാനും മുൻ നിരയിൽ കാണും...

സഞ്ചാരി സിംപിൾ ആണ് ആൻഡ് പവർ ഫുൾ ഓൾസോ.