TAGS

സിംഹത്തിന്റെ വേട്ടയാടൽ തൽസമയം കാണാനും അതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വൈറലാകാനും ഒരുകൂട്ടർ കണ്ടെത്തിയ മാർഗം വലിയ രോഷത്തിന് ഇടയാക്കുകയാണ്. ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഒരു പശുവിനെ മനപൂർവം സിംഹത്തിന് ഇട്ടുകൊടുത്താണ് യുവാക്കൾ വിഡിയോ എടുത്തിരിക്കുന്നത്. സിംഹത്തിന്റെ സാന്നിധ്യമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് സംഘം പശുവിനെ കൊണ്ട് കെട്ടി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇരയെ കണ്ട് സിംഹം പാഞ്ഞെത്തുകയും പശുവിനെ കടിച്ചുകൊല്ലുകയുമായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇത് ക്യാമറയിൽ പകർത്തി. ചിലർ ഈ സമയം ദൃശ്യങ്ങളിൽ സ്വന്തം മുഖം കാണിക്കാനും ശ്രമിക്കുന്നത് കാണാം. വിഡിയോ വൈറലായതോടെ വൻരോഷമാണ് ഉയരുന്നത്. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. വിഡിയോ കാണാം.