രണ്ടുവര്‍ഷമായി നാട്ടിലെത്താന്‍ കഴിയാത്തതിന്റെ വിഷമമൊക്കെ മറന്നാണ് ഓസ്ട്രേലിയന്‍ മലയാളികള്‍ ഓണം ആഘോഷിച്ചത്. ബ്രിസ്ബേന്‍ തൂവൂമ്പയിലെ ഓണാഘോഷ വിശേഷങ്ങള്‍ കാണാം.
ഒരാഴ്ച വൈകിയെങ്കിലും പകിട്ടൊട്ടും കുറയുന്നില്ല ഒസ്ട്രേലിയന്‍ മലയാളികളുടെ ഓണാഘോഷത്തിന്. നാനൂറോളം മലയാളികളാണ് തൂവൂമ്പ മലയാളി ആസോസിയേഷന്റെ ഓണമാഘോഷിക്കാന്‍ ഒത്തുകൂടിയത്. തിരക്കുകള്‍ക്കിടയിലും കലാപരിപടികള്‍ പരിശീലിച്ച് അരങ്ങിലെത്തിച്ചു മലയാളിക്കൂട്ടം.
ആവേശമായി വടംവലി ഉള്‍പ്പടെയുള്ള കായികമല്‍സരങ്ങളും പൂക്കളവും സദ്യയും എല്ലാമായതോടെ തൂവൂമ്പ ഒരു കൊച്ചുകേരളമായി മാറി. അതിര്‍ത്തികളടച്ച് കര്‍ശന നിയന്ത്രണളോടെയാണ് നിലവില്‍ ഓസ്ട്രേലിയ കോവിഡിനെ പ്രതിരോധിക്കുന്നത്. അതിനാല്‍ നാട്ടിലെത്തി ഓണാഘോഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.