കേരളത്തിൽ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടൻ ജോജു ജോർജ്. ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യ കാറാണിത്.

 

മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ. 1998 സിസി എൻജിൻ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. 

ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. ‌ നേരത്തെ ലാൻഡ് റോവർ ഡിഫൻഡറും ജോജു വാങ്ങിയിരുന്നു.