സ്കൂൾ ബസിൽ നിന്ന് പെരുമ്പാമ്പിനെ രക്ഷിക്കുന്ന വിഡിയോ പുറത്ത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. റായ്ബറേലിയിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിന്റെ സ്‌കൂൾ ബസിനുള്ളിലാണ് പെരുമ്പാമ്പ് ഒളിച്ചിരുന്നതെന്ന് സിറ്റി മജിസ്‌ട്രേറ്റ് പല്ലവി മിശ്ര പറഞ്ഞു.

വിവരമറിഞ്ഞ് വനംവകുപ്പ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി മിശ്ര പറഞ്ഞു. വാരാന്ത്യമായതിനാൽ സ്കൂൾ അടച്ചിരിക്കുകയായിരുന്നെന്നും സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂറ്റൻ പെരുമ്പാമ്പ് ഒരു ആടിനെ തിന്നതിന് ശേഷമാണ് യുപി സ്കൂൾ ബസിനുള്ളിൽ കയറിപ്പറ്റിയത്. 

പെരുമ്പാമ്പിന്റെ തല എഞ്ചിനിൽ കുടുങ്ങിയതിനാൽ സുരക്ഷിതമായി പുറത്തെടുക്കാൻ ശരീരത്തിൽ ഒരു കയർ കെട്ടിയിട്ടിയിരുന്നു. ശനിയാഴ്ച സ്കൂൾ ബസ് സമീപ ഗ്രാമത്തിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ആട്ടിൻകുട്ടിയെ തിന്ന ശേഷം പെരുമ്പാമ്പ് ബസിനുള്ളിൽ നുഴഞ്ഞുകയറുന്നത് കണ്ടതായി ചില ഗ്രാമീണർ പറഞ്ഞു.

വിഡിയോ കാണാം: